സുരേഷ് ഗോപിക്ക് ഇത്തവണ ചോദിക്കാതെ തന്നെ സല്യൂട്ട് കിട്ടി; ചേരാനെല്ലൂര്‍ എസ് ഐ വക

കൊച്ചി- ഒല്ലൂര്‍ എസ് ഐയില്‍ നിന്ന് സല്യൂട്ട് ചോദിച്ച് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സുരേഷ് ഗോപി എംപിക്ക് ചേരാനെല്ലൂര്‍ എസ് ഐ വക ചോദിക്കാതെ തന്നെ സല്യൂട്ട് ലഭിച്ചു. ബിജെപിയുടെ സ്മൃതികേരം പദ്ധതി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംപി. കൊച്ചി ചേരാനെല്ലൂരിലെ പണ്ഡിറ്റ് കറുപ്പന്റെ വീട്ടു വളപ്പില്‍ തെങ്ങിന്‍തൈ നട്ടു മടങ്ങുന്നതിനിടെയാണ്  സുരേഷ് ഗോപിക്ക് ചോദിക്കാതെ തന്നെ എസ് ഐ സല്യൂട്ട് നല്‍കിയത്. 

ഒല്ലൂര്‍ എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ചതില്‍ തെറ്റൊന്നുമില്ല നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സുരേഷ് ഗോപി. നടനും എല്‍ഡിഎഫ് എംഎല്‍എയുമായ കെബി ഗണേഷ് കുമാറും സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എംഎല്‍എയ്ക്കും എംപിക്കും സല്യൂട്ട് നല്‍കേണ്ടതില്ലെന്നാണ് പോലീ്‌സ ചട്ടം. ചട്ടം ഇല്ലെങ്കിലും നാട്ടുനടപ്പനുസരിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. വിഷയത്തില്‍ പോലീസ് സംഘടനകള്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെരുപ്പ് കൊണ്ട് സല്യൂട്ടടിച്ച് സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചുന്നു.
 

Latest News