ഭര്‍ത്താവിന്റെ നീലച്ചിത്ര നിര്‍മാണത്തെ കുറിച്ചും ആപ്പുകളെ കുറിച്ചും അറിയില്ലായിരുന്നു-ശില്‍പഷെട്ടി

മുംബൈ-മൊബൈല്‍ ആപ്പിലൂടെ വിതരണം ചെയ്യുന്നതിന് സെക്‌സ് വീഡിയോകള്‍ നിര്‍മിച്ച കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടി സാക്ഷിപ്പട്ടികയില്‍. കേസില്‍ അറസ്റ്റിലായ ഷില്‍പയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
മുംബൈ പോലീസിന്റെ കുറ്റപത്രത്തിലാണ് ശില്‍പ ഷെട്ടിയെ കേസില്‍ സാക്ഷിയാക്കിയിരിക്കുന്നത്.
ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ശില്‍പ ഷെട്ടി പോലീസിന് മൊഴി നല്‍കിയത് . ഞാന്‍ എന്റെ ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലായിരുന്നു. അതിനാല്‍ രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിഞ്ഞിരുന്നില്ല.. ശില്‍പ ഷെട്ടി മൊഴിയില്‍ പറയുന്നു.
കേസില്‍ 1400 പേജുള്ള കുറ്റപത്രമാണ് മുംബൈ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം പോണ്‍ റാക്കറ്റുമായി ബന്ധമുള്ള 'ഹോട്ട്‌ഷോട്ട്‌സ്' ബോളിഫെയിം എന്നീ വിവാദ ആപ്പുകളെക്കുറിച്ചും അറിയില്ല എന്നാണ് ശില്‍പ ഷെട്ടിയുടെ മൊഴി.

 

Latest News