ജമ്മു- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയ പാത ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു.
രാഹുല്‍ ക്ഷേത്രത്തിലേക്ക് പോയ കത്രയിലെ പാതയാണ് ജമ്മു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചത്.
ശുദ്ധീകരണത്തിന് ബി.ജെ.വൈ.എം ജമ്മു നേതാവ് അരുണ്‍ ജംവാല്‍ നേതൃത്വം നല്‍കി.
പുണ്യക്ഷേത്രത്തിന്റെ പവിത്രത രാഹുലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലംഘിച്ചുവെന്നാണ് യുവമോര്‍ച്ച ആരോപണം. യാത്ര പാതയില്‍ കോണ്‍ഗ്രസ് പതാകകള്‍ ഉയര്‍ത്തിയെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നുമാണ് പരാതി.






