Sorry, you need to enable JavaScript to visit this website.

കബഡി പഠിക്കാനെത്തിയ പെണ്‍കുട്ടികളെ അച്ഛനും മകനും പീഡിപ്പിച്ചു

വിശാഖപട്ടണം- ആന്ധ്രപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ അച്ഛനും മകനും അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം അച്ചുതപുരത്താണ് സംഭവം. ബപ്പയ്യ (50) മകന്‍ നൂകാലു (27) എന്നിവരാണ് അറസ്റ്റിലായത്.
അച്ഛനും മകനും നടത്തിയിരുന്ന കബഡി പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളേയാണ് പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ബലാത്സംഗം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.

 

Latest News