ചെന്നൈ- ഞാന്‍ യാചിക്കുകയാണ്, നിങ്ങള്‍ ജീവന് കളയരുത്... തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അഭ്യര്ഥനയാണ്. നീറ്റ് പരീക്ഷക്ക് പിന്നാലെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഇത് പറയിച്ചത്.
നാല് ദിവസത്തിനിടെ മൂന്ന് കുട്ടികളാണ് തമിഴ്നാട്ടില്‍ ജീവനൊടുക്കിയത്.
വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണ് ഇന്നലെ ജീവനൊടുക്കിയത്. പരീക്ഷക്കു ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു കുടുംബം പോലീസിനു മൊഴി നല്കി.
കഴിഞ്ഞദിവസം അരിയല്ലൂരില്‍ കനിമൊഴി എന്ന കുട്ടിയും ഞായറാഴ്ച പുലര്‍ച്ചെ സേലം സ്വദേശി ധനുഷും നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു.






