ദുബായ്- ഇന്ത്യൻ രൂപയുമായുള്ള യു.എ.ഇ ദിർഹത്തിന്റെ വിനിമയ നിരക്കിൽ കണ്ണു തള്ളി പ്രവാസികൾ. ഒരു യു.എ.ഇ ദിർഹത്തിന് 24.47 രൂപയാണ് ഗൂഗിളിൽ കാണിച്ചത്. ഇന്നലെ വരെ 20.05 രൂപയായിരുന്നു ഒരു യു.എ.ഇ ദിർഹത്തിന് ഉണ്ടായിരുന്ന വിനിമയ നിരക്ക് എന്നാൽ ഇന്ന് അത് 24.47 എത്തിയെന്ന് ഗൂഗിൾ കാണിച്ചതോടെ നിരവധി പേർ വിവിധ മണി എക്‌സേഞ്ചുകളിലേക്ക് അന്വഷേണവുമായി എത്തി.
എന്നാൽ ഇത് ഗൂഗിളിന് തെറ്റു പറ്റിയതാണെന്നാണ് മണി എക്‌സേഞ്ച് അധികൃതർ വ്യക്തമാക്കിയത്. 20.38 ആണ് ഇന്നത്തെ യഥാർത്ഥ നിരക്ക്. വിനിമയ നിരക്ക് ഉയര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇറങ്ങി.