ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ  ഏറ്റുമുട്ടലിലൂടെ  കൊല്ലുമെന്ന് മന്ത്രിയുടെ ഭീഷണി

ഹൈദരാബാദ്- ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി. പീഡനക്കേസിലെ പ്രതിയെ തീര്‍ച്ചയായും പിടിക്കുമെന്നും അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബര്‍ 9നാണ് സൈദാബാദിലാണ് സംഭവം നടന്നത്. 27 വയസുകാരനായ പ്രതി അയല്‍വാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം നല്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ പ്രതിഫലവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതി പല്ലാകൊണ്ട സ്വദേശി രാജു കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായിരുന്നു. സെപ്റ്റംബര്‍ കുട്ടിയെ ഹൈദരാബാദിലെ സിങ്കരനി കോളനിയില്‍ നിന്ന് കാണാതാവുന്നത്. തൊട്ടടുത്തദിവസം കുഞ്ഞിന്റെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ അയല്‍വാസിയായ രാജുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Latest News