തലശ്ശേരി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെ കുത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു.
പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസില്‍ വി.മഞ്ജുനാഥിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ച ഇയാള്‍ക്കെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ ചുമത്തിയാണ് കേസെടുത്തത്.






