Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച: ആറംഗ സംഘം അറസ്റ്റിൽ

ജിദ്ദ - നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തിയ ആറംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. നാൽപതു മുതൽ അമ്പതു വരെ പ്രായമുള്ള അഞ്ചു യെമനികളാണ് അറസ്റ്റിലായത്. സംഘത്തിൽ അഞ്ചു പേർ നുഴഞ്ഞുകയറ്റക്കാരും ഒരാൾ നിയമാനുസൃതമായി രാജ്യത്ത് കഴിഞ്ഞുവരുന്നയാളുമാണ്. 
നഗരത്തിലെ പതിമൂന്നു വ്യാപാര സ്ഥാപനങ്ങളിൽ സംഘം കവർച്ചകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൂട്ടുകൾ തകർത്ത് പണവും വിലപിടിച്ച വസ്തുക്കളും മോഷ്ടിക്കുകയാണ് സംഘം ചെയ്തിരുന്നത്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.


 

Tags

Latest News