Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായ് കെ.എം.സി.സി തൃശൂർ ജില്ല വിദ്യാർത്ഥികളെ ആദരിച്ചു

ദുബായ് - പത്താം തരം, പ്ലസ് ടു  പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ദുബായ് കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. ഫിദ റഷീദ്, റിയ റഷീദ് എന്നി ദുബൈയിൽ  ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അബുദാബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹസീന ബീഗം ഉപഹാരം സമർപ്പിച്ചു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ  നഹ ഉത്ഘടനനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
ഉന്നത വിജയികളോടൊപ്പം മികവോടെ വിജയിച്ച സഫ ഫാത്തിമ, നജാഹ് ഫാത്തിമ, നഹ്ദ നൗഷാദ്, മുഹമ്മദ് ബിൻ ഷമീർ, ഷഹബ ഷൗക്കത്ത്, നഹാൽ നൗഷാദ്,  മർവ ഷെറഫുദീൻ, റിയ കരീം, റെയ്ഹാൻ മുഹമ്മദ്, ഹന ഹനീഫ, ഹിസാന മുസ്തഫ ഫർഹാ മുഹമ്മദ്  എന്നിവർക്ക് ഉപഹാരങ്ങൾ യഥാക്രമം മോട്ടിവേറ്റീവ് ട്രൈനർ ജെഫു ജൈലാഫ്, ജലീൽ പട്ടാമ്പി (മിഡിൽ ഈസ്റ്റ് ചന്ദ്രിക), ദുബായ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ, സെക്രെട്ടറി പി.എ. ഫാറൂഖ്, ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളിമംഗലം, ഭാരവാഹികളായ ആർവി.എം മുസ്തഫ, കബീർ ഒരുമനയൂർ, മുഹമ്മദ് അക്ബർ ചാവക്കാട്, ബഷീർ സൈദ്, സീനിയർ നേതാക്കളായ ഉബൈദ് ചേറ്റുവ, മുഹമ്മെദ് വെട്ടുകാട്, മുഹമ്മദ് ഗസ്‌നി, നൗഷാദ് ടാസ്, തുടങ്ങിയവർ സമർപ്പിച്ചു. മണ്ഡലം ഭാരവാഹികളായ അബ്ദുൽഹമീദ് വടക്കേകാട്, സത്താർ മാമ്പ്ര, അബു ഷമീർ, മുഹമ്മദ് സാദിഖ്, ഹനീഫ തളിക്കുളം മുസമ്മിൽ തലശ്ശേരി, മുസ്തഫ നെടുംപറമ്പ്, ഹംസ എന്നിവർ സംബന്ധിച്ചു.

Tags

Latest News