Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ട്രാഫിക് പിഴ യഥാസമയം അടച്ചില്ലെങ്കില്‍ കോടതി കയറേണ്ടിവരും

റിയാദ് - സൗദിയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നീക്കമുള്ളതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. നിശ്ചിത സമയത്തിനകം പിഴ അടക്കാന്‍ നിയമ ലംഘകരെ നിര്‍ബന്ധിക്കുന്ന സംവിധാനമാണ് ഇതില്‍ പ്രധാനം. നിശ്ചിത സമയത്തിനകം പിഴ അടക്കാത്തവര്‍ക്കെതെരായ കേസ്, പിഴ അടക്കാന്‍ നിര്‍ബന്ധിക്കുന്നതിനു വേണ്ടി കോടതിക്ക് കൈമാറും. ഈ രീതി ലോകത്തെ നിരവധി രാജ്യങ്ങളില്‍ പ്രാബല്യത്തിലുണ്ട്.
ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ട്രാഫിക് നിയമ ലംഘനങ്ങളുടെ ഫലമായുണ്ടാകുന്ന വാഹനാപകടങ്ങളും അപകട മരണങ്ങളും കുറക്കാനും 2016 മുതല്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടികള്‍. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാന്‍ 2016 മുതല്‍ വലിയ ശ്രമങ്ങള്‍ സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ബോധവല്‍ക്കരണ കാമ്പയിനുകളുടെയും ഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനങ്ങള്‍ വികസിപ്പിച്ചതിന്റെയും ഫലമായി ഗുരുതരമായ വാഹനാപകടങ്ങള്‍ 34 ശതമാനം തോതിലും വാഹനാപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ 51 ശതമാനം തോതിലും കുറക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്.

 

Latest News