Sorry, you need to enable JavaScript to visit this website.

കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിൽ നവ്യാനുഭവമായി സ്‌കൂട്ടർ സർവീസ്

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിനകത്ത് വിദ്യാർഥികളുടെയും അധ്യാപകരുടെയും സഞ്ചാരങ്ങൾക്ക് ഇലക്ട്രിക് സ്‌കൂട്ടർ സേവനത്തിന് തുടക്കം. സർവകലാശാലാ ആസ്ഥാനത്തെ കിംഗ് ഫൈസൽ കോൺഫറൻസ് സെന്ററിൽ നടന്ന ചടങ്ങിൽ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ അൽയൂബി പുതിയ സേവനം ഉദ്ഘാടനം ചെയ്തു. സർവകലാശാലാ കോമ്പൗണ്ടിലെ മുഴുവൻ കെട്ടിടങ്ങളിലും ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് പ്രത്യേക ഇലക്‌ട്രോണിക് ട്രാക്കുകളും പാർക്കിംഗുകളും സജ്ജീകരിച്ചിട്ടുണ്ട്. 


കോളേജുകൾക്കും ക്ലാസുകൾക്കും ഡിപ്പാർട്ട്‌മെന്റുകൾക്കുമിടയിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നൂതന യാത്രാ സംവിധാനമായ ഇലക്ട്രിക് സ്‌കൂട്ടർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌കൂട്ടറുകളുടെ സഞ്ചാരം എളുപ്പമാക്കുകയും ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്ന മാനദണ്ഡങ്ങളും സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിലെ ഓരോ കെട്ടിടത്തിലും ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഇലക്‌ട്രോണിക് ട്രാക്കുകളും പ്രത്യേക പാർക്കിംഗുകളും നിശ്ചയിച്ചിട്ടുമുണ്ട്.

Tags

Latest News