Sorry, you need to enable JavaScript to visit this website.

ഉദയ് ചോപ്രയുമായുള്ള ബന്ധം അന്ന് വിളിച്ചു കൂവാത്തതില്‍  കുറ്റബോധം-  നര്‍ഗീസ് ഫക്രി

മുംബൈ-ഏറെക്കാലം ഗോസിപ്പുകളില്‍ ഇടംപിടിച്ച താരജോഡികളാണ് നര്‍ഗീസ് ഫക്രിയും ഉദയ് ചോപ്രയും. തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം ഇവര്‍ ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, അത്താഴ വിരുന്നിലെയും ഡേറ്റിങ്ങുകളിലെയും താരങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഗോസിപ്പുകളെ സാധൂകരിക്കുന്നവയായിരുന്നു.ഇതുവരെ തുറന്നുപറയാത്ത ആ പ്രണയബന്ധത്തെ കുറിച്ച് ഒടുവില്‍ സംസാരിക്കുകയാണ് നടി നര്‍ഗീസ് ഫക്രി. ഇന്ത്യയില്‍ താന്‍ കണ്ടുമുട്ടിയ ഏറ്റവും മനോഹരമായ ആത്മാവുള്ള വ്യക്തിയാണ് ഉദയ് ചോപ്രയെന്നും അദ്ദേഹത്തിനൊപ്പം ചെലവിട്ട നിമിഷങ്ങള്‍ സവിശേഷമായിരുന്നെന്നും നര്‍ഗീസ് പറഞ്ഞു.
'അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നു. എന്നാല്‍, ഈ ബന്ധം രഹസ്യമായി സൂക്ഷിക്കാനാണ് ആളുകള്‍ തന്നോട് ഉപദേശിച്ചത്.' അന്ന് ഒരു കുന്നിന്‍ മുകളില്‍ കേറി, ഏറ്റവും മഹത്തരമായ ഒരു മനസ്സിനൊപ്പമാണ് താനിപ്പോള്‍ എന്ന് വിളിച്ചുപറയാത്തതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും താരം വ്യക്തമാക്കി.ഉദയ് ചോപ്രയുമായി വേര്‍പിരിഞ്ഞ ശേഷം നടി അമേരിക്കന്‍ ചലച്ചിത്രകാരനായ മാറ്റ് അലോണ്‍സോയുമായി ഡേറ്റിങ്ങിലാണെന്ന് അറിയിച്ചിരുന്നു. ശേഷം പ്രശസ്ത അമേരിക്കന്‍ ഷെഫ് ജസ്റ്റിന്‍ സാന്റോസുമായും നര്‍ഗീസ് ഫക്രി പ്രണയത്തിലായി. അമേരിക്കന്‍ താരവും മോഡലുമായ നര്‍ഗീസ് ഫക്രി 2011ല്‍ റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. പിന്നീട് മദ്രാസ് കഫേ, മേന്‍ തേരാ ഹീറോ, അശര്‍, ഹൗസ്ഫുള്‍ 3 തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും പ്രധാനവേഷങ്ങള്‍ ചെയ്തു.
 

Latest News