Sorry, you need to enable JavaScript to visit this website.

ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം; ആളപായമില്ല, കെട്ടിടങ്ങള്‍ക്ക് നാശം

ഗാസ സിറ്റി- ഇസ്രായിലി അധിനിവേശ പോര്‍വിമാങ്ങള്‍ ഗാസയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തി. മധ്യഗാസയില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ കെട്ടിടങ്ങള്‍ക്കും മറ്റും കനത്ത നാശമുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അല്‍ ബുറേജി ക്യാമ്പിന്റെ കിഴക്കന്‍ ഭാഗത്ത് ഇസ്രായില്‍ യുദ്ധ വിമനങ്ങള്‍ മിസൈലുകളും ബോംബുകളും വര്‍ഷിച്ചതായി ഫലസ്തീനിയന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികള്‍ക്ക് ആളപായം സ്ഥിരീകരിച്ചിട്ടില്ല.
പടിഞ്ഞറാന്‍ റഫാ പട്ടണത്തില്‍ എഫ്-16 യുദ്ധ വിമാനങ്ങള്‍ ആറ് മിസൈലുകള്‍ അയച്ചു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുപറ്റി. പടിഞ്ഞാറന്‍ ഖാന്‍ യൂനിസില്‍ നടത്തിയ ബോംബ് വര്‍ഷത്തിലും കനത്ത നാശമുണ്ടായി.

 

Latest News