പാലാ ബിഷപ്പിനും ക്രൈസ്തവര്‍ക്കും സംരക്ഷണം ആവശ്യപ്പെട്ട് ബി.ജെ.പി അമിത്ഷാക്ക് കത്തയച്ചു

നെടുമ്പാശേരി- പാലാ ബിഷപ്പിനും കേരളത്തിലെ ക്രിസ്ത്യൻ‌ സമൂഹത്തിനും
സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക്
കത്തയച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.
നെടുമ്പാശേരിയിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ പങ്കെടുക്കാൻ
എത്തിയതായിരുന്നു അദ്ദേഹം.
ബിഷപ്പിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം
ഭീഷണിയുടെ സ്വരത്തിലാണ് പ്രതികരിക്കുന്നത്. തീവ്രവാദി സംഘടനകൾ ബിഷപ്പ്
ഹൗസിലേയ്ക്ക് മാർച്ച് നടത്തുകയും ബിഷപ്പിനെ പുറത്തിറങ്ങാൻ
അനുവദിക്കില്ലെന്ന ഭീഷണിയും നില നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്
കത്തയച്ചത്.ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തണെന്നും കത്തിൽ
ആവശ്യപ്പെട്ടിട്ടുണ്ട്.

താൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയിരിക്കെ ലവ് ജിഹാദ്
നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്
ആവശ്യപ്പെട്ടിട്ടുള്ളതാണ്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ക്രിസ്ത്യൻ
സമൂഹത്തിന് എതിരായിട്ടുള്ള സമീപനമാണ് കൈക്കൊള്ളുന്നത്.
മയക്കുമരുന്നിനെതിരെയും സംസ്ഥാന സർക്കാർ ഒരു നടപടിയും
സ്വീകരിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു

Latest News