Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

റെയ്ഡ്: കിഴക്കന്‍ പ്രവിശ്യയില്‍ ആറ് ഷോപ്പുകള്‍ അടപ്പിച്ചു

ദമാം- കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കിഴക്കന്‍ പ്രവിശ്യ നഗരസഭ നടത്തിയ റെയ്ഡുകളില്‍ ആറ് സ്ഥാപനങ്ങള്‍ അടപ്പിച്ചു. 2,668 റെയ്ഡുകളിലായി 156 നിയമലംഘനങ്ങള്‍ നഗരസഭ ഉദ്യോഗസ്ഥ സംഘം രജിസ്റ്റര്‍ ചെയ്തു. പ്രദേശത്തെ മാര്‍ക്കറ്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഔട്ട്‌ലെറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്.
തവക്കല്‍നാ ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാത്തതും മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് പ്രധാനമായും സംഘം കണ്ടെത്തിയത്. കൂടാതെ, അനുവദനീയമായതില്‍ കൂടുതല്‍ ഉപയോക്താക്കളെ ഷോപ്പുകളില്‍ പ്രവേശിപ്പിച്ചതും നിയമനടപടി സ്വീകരിക്കാന്‍ പരിശോധക സംഘത്തെ നിര്‍ബന്ധിതരാക്കി.

 

 

Latest News