ലക്ഷദ്വീപ് കലക്കിയ പ്രഫുല്‍ ഖോഡ പട്ടേല്‍ ഗുജറാത്ത് ഭരിക്കുമോ... മോഡി തീരുമാനിക്കും

ന്യൂദല്‍ഹി- ലക്ഷദ്വീപില്‍ കുളം കലക്കിയ പ്രഫുല്‍ ഖോഡ പട്ടേല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുമോ.   വിജയ് രുപാനി രാജി വച്ചതിനു പിന്നാലെ ആ സ്ഥാനത്തേക്ക് എത്തുന്ന നേതാവ് ആരായിരിക്കുമെന്ന തിരക്കുപിടിച്ച ചര്‍ച്ച ബി.ജെ.പിക്കുളളിലും പുറത്തും പടരുന്നതിനിടെ പലരും പട്ടേലിന്റെ പേരും ചൂണ്ടിക്കാണിക്കുന്നു. ലക്ഷദ്വീപിലെ പ്രവര്‍ത്തന മികവ് പട്ടേലിനെ ബി.ജെ.പിക്ക പ്രിയംകരനാക്കിയിട്ടുണ്ട്.

പ്രഫുല്‍ ഖോഡ പട്ടേലിനെ കൂടാതെ, സംസ്ഥാന കൃഷി മന്ത്രി ആര്‍സി ഫല്‍ദുവിന്റെ പേരും പരിഗണനയിലാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.എല്‍.എ അല്ലാത്ത ഗുജറാത്തിയും പരിഗണിക്കപ്പെടാമെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ, ലക്ഷദ്വീപ്, ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രധാന മത്സരാര്‍ഥികളിലുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂടി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇരുവരും പട്ടേല്‍ അഥവാ പട്ടീദാര്‍ സമുദായത്തില്‍ പെട്ടവരാണ്.

 

Latest News