പീഡനത്തിന് ഇരയായി ഏഴു മാസം ഗര്‍ഭിണിയായ 17കാരി തൂങ്ങി മരിച്ചു

അമരാവതി- മഹാരാഷ്ട്രയിലെ അമരാവതിയില്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 17 കാരിയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏഴു മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി വീട്ടുകാര്‍ക്കുണ്ടായ നാണക്കേട് ഓര്‍ത്താണ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു.   പീഡനക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിൽ ഇതു രണ്ടാമത്തെ കേസാണ്. സാകി നാക്കയില്‍ ബലാത്സംഗത്തിനിരയായ 30കാരി മരിച്ചതിനു തൊട്ടുപിന്നാലെയാണ് 17കാരിയുടെ ആത്മഹത്യ. വ്യാഴാഴ്ച പൂനെയില്‍ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് ലോഡ്ജ് മാനേജര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest News