ഭാഗ്പത്- യുപി മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മറാം തോമറിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ മകന്റെ ഭാര്യാപിതാവെന്ന് പോലീസ്. വ്യാഴാഴ്ച വൈകീട്ടാണ് രണ്ടു പേര് ചേര്‍ന്ന് തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കേസില്‍ മീറത്തില്‍ ഡോക്ടറായ മൂത്ത മകന് സത്യ പ്രതാപിന്റെ ഭാര്യാ പിതാവിനെയാണ് പോലീസ് പ്രതി ചേര്‍ത്തത്. അച്ഛനും ഭാര്യാ പിതാവും തമ്മില്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്നും കൊലപാതകത്തിനു പിന്നില്‍ തന്റെ ഭാര്യാ പിതാവ് ആയിരിക്കാമെന്നും സത്യ പ്രതാപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. ഭാര്യയുടെ മരണ ശേഷം ആത്മറാം തോമര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇളയ മകന് യുഎസിലാണ്.
രണ്ടു പേര് ആത്മറാമിന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഒരു മണിക്കൂറിനു ശേഷമാണ് പുറത്തിറങ്ങിയതെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.






