രോഗിയുമായി പോയ കാറിടിച്ച് കാല്‍നടക്കാരായ രണ്ടു സ്ത്രീകള്‍ മരിച്ചു; കാറിലുണ്ടായിരുന്ന രോഗിയും മരിച്ചു

കൊച്ചി- കിഴക്കമ്പലത്ത് രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാര്‍ പ്രഭാത നടത്തത്തിന് ഇറങ്ങിയ നാലു പേര്‍ക്കിടയിലേക്ക് ഇടിച്ചു കയറി രണ്ടു സ്ത്രീകള്‍ ദാരുണമായി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പഴങ്ങനാട് ഷാപ്പുംപടിയില്‍ രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന രോഗിയായ ഡോ. സ്വപ്‌ന ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാര്‍ നിര്‍ത്താതെ പോകുകയും പിന്നീട് ആശുപത്രിയിലെത്തി അപകടസ്ഥലത്തേക്ക് ആംബുലന്‍സ് അയക്കുകയുമായിരുന്നു.
 

Latest News