Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധം; ദുബായ് സുപ്രീം കമ്മിറ്റിയെ പ്രകീർത്തിച്ച് ശൈഖ് മുഹമ്മദ് 

ദുബായ്- കോവിഡ് പ്രതിരോധത്തിൽ സ്തുത്യർഹമായ സേവനം അർപ്പിച്ച ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റിയെ പ്രകീർത്തിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. കോവിഡ് പ്രതിരോധത്തിലെ മുന്നേറ്റമാണ് ദുബായ് എക്‌സ്‌പോ 2020ന്റെ വിജയം നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ആരോഗ്യ മന്ത്രാലയവും വ്യത്യസ്ത വിഭാഗങ്ങളും കോവിഡിനെ പിടിച്ചുകെട്ടാൻ ആത്മാർത്ഥമായി ജോലി ചെയ്തതായും അദ്ദേഹം പറഞ്ഞു. ആറ് മാസം നീണ്ടു നിൽക്കുന്ന എക്‌സ്‌പോയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം കോവിഡ് വ്യാപനം തടയാനുള്ള തയാറെടുപ്പുകളും നോക്കിക്കണ്ടു. കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുടെ ടീം അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്‌സ്‌പോ 2020 ദുബായിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. സന്ദർശകർക്ക് ഏറ്റവും സുരക്ഷിതമായ സൗകര്യങ്ങളാണ് എക്‌സ്‌പോയിൽ ഒരുക്കുന്നത്.
 

Tags

Latest News