യാത്രാവിലക്ക് മാറിയ ആശ്വാസത്തിനിടെ വിമാനനിരക്ക് പ്രവാസികള്‍ക്ക് ഇരുട്ടടിയായി

കുവൈത്ത് സിറ്റി- യാത്രാവിലക്ക് മാറിവരുമ്പോള്‍ പ്രവാസികള്‍ തിരിച്ചുപോകുന്നത് ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന പഴയ പ്രതിസന്ധി യിലേക്ക്‌ തന്നെ. കുത്തനെ ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക്.
കുവൈത്തിലേക്കാണ് വിമാന കമ്പനികള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നത്. കൊച്ചിയില്‍നിന്ന് കുവൈത്തിലേക്കു പോകാന്‍ നേരിട്ടുള്ള വിമാനത്തിനു 1,09,341 രൂപയാണ് നിരക്ക്. തിരുവനന്തപുരം-കുവൈത്ത് യാത്രയ്ക്ക് 97,734 രൂപയാണ് നിരക്ക്. ബജറ്റ് എയര്‍ലൈനുകളില്‍ 2.17 ലക്ഷം വരെയെത്തി.

യു.എ.ഇ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കു തിരക്കില്ലാത്ത സമയം 5000-10,000 രൂപവരെയായിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റിന് ആവശ്യക്കാര്‍ വര്‍ധിച്ചതും സര്‍വീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണം കുറവായതുമാണ് നിരക്കു വര്‍ധിക്കാന്‍ കാരണം.

നിരക്കു കൂടിയതോടെ പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. സൗദിയില്‍ അവിടെനിന്നു വാക്‌സീനെടുത്തവര്‍ക്കു മാത്രം യാത്രാനുമതിയുള്ളതിനാല്‍ വലിയ തിരക്കില്ല.  ടിക്കറ്റ് നിരക്കു വലിയ രീതിയില്‍ ഉയര്‍ന്നതോടെ പലരും യാത്ര മാറ്റിവച്ചു.

 

Latest News