ദുബായ്- യു.എ.ഇയിലെ വിമാന കമ്പനികള്‍ വരുംദിവസങ്ങളില്‍ സൗദി അറേബ്യയിലേക്ക് പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. യു.എ.ഇയില്‍നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് ഈ മാസം 14 മുതല്‍ പ്രതിദിന സര്‍വീസ് തുടങ്ങുമെന്ന് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ അറിയിച്ചു.
നാളെ മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ അറിയിപ്പ്.
ഫ്ളൈ ദുബായി 12 മുതല്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങും. ഇത്തിഹാദിന്റെ റിയാദ് സര്‍വീസ് നാളെയും ജിദ്ദ സര്‍വീസ് 14-നും ദമാം സര്‍വീസ് 15നും പുനരാരംഭിക്കും.
കോവിഡ് വ്യാപനം തടയുന്നതിന് യു.എ.ഇ, സൗത്ത് ആഫ്രക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിമാന വിലക്ക് സൗദി അറേബ്യ കഴിഞ്ഞ ദിവസമാണ് പിന്‍വലിച്ചത്.






