യു.പി മുന്‍ മന്ത്രി വീട്ടില്‍ മരിച്ച നിലയില്‍, മൊബൈല്‍ ഫോണ്‍ കാണാനില്ല

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു.പിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. അദ്ദേഹത്തിന്റെ കാറും മൊബൈല്‍ ഫോണും കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് സംഘം വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്വാഡും ഫോറന്‍സിക് ടീമും പരിശോധന നടത്തി.

വെള്ളിയാഴ്ച രാവിലെ തോമറിന്റെ സഹോദരന്‍ വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നിരുന്നില്ല. പിന്നീട് അദ്ദേഹം വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Tags

Latest News