സൗഹൃദം നടിച്ച് എസ്.ഐയില്‍നിന്ന് പണം തട്ടിയെ യുവതിക്കെതിരെ കേസ്

തിരുവനന്തപുരം-യുവതി സൗഹൃദം നടിച്ച് കെണിയില്‍ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പോലീസുകാരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരേയാണ് പാങ്ങോട് പോലീസ് കേസെടുത്തത്. കൊല്ലം റൂറലിലെ എസ്.ഐ ആണ് പരാതിക്കാരന്‍.  തട്ടിപ്പ് നടന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചാണെന്നും ഫോണ്‍കെണി നടന്നിട്ടുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പ്  യുവതി എസ്.ഐക്കെതിരേ മ്യൂസിയം പോലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിച്ചെങ്കിലും പിന്നീട് ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ്.ഐയുടെ പരാതി.
യുവതിയുമായി ബന്ധപ്പെട്ട് ചില ശബ്ദസന്ദേശങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ്  സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്. യുവതിക്ക് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.

 

Latest News