ജിദ്ദയിൽ വാഹനം ഓഫാക്കാതെ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക, മോഷ്ടാക്കൾ കാത്തിരിക്കുന്നു

ജിദ്ദ - ജിദ്ദ നഗരത്തിൽ ഓഫാക്കാതെ നിർത്തിയിടുന്ന കാറുകൾ മോഷ്ടിക്കുന്ന സംഘം വിലസുന്നു. ഇതിൽ പെട്ട ഒരാളെ പോലീസ് പിടികൂടി.  നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സമാന രീതിയിൽ പ്രതി കവർന്ന് കൈക്കലാക്കിയ ആറു കാറുകളും പോലീസ് കണ്ടെത്തി. മുപ്പതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. നിയമ നടപടികൾക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. 

Latest News