കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി

കണ്ണൂര്‍- കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടത്. അഷിക്കുലിന്റെ സുഹൃത്ത് പരേഷ്നാഥ് ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ബംഗാള്‍ സ്വദേശിയായ പരേഷ്നാഥ് മണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷം ആണ് ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.

Latest News