പുനലൂർ-ഏഴാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തെന്മല ഡാം കെ.ഐ.പി ലേബർ കോളനിയിൽ അനിൽകുമാർ-വിദ്യ ദമ്പതികളുടെ മകൾ അഞ്ജലി (12) ആണ് മരിച്ചത്.
ഒറ്റക്കൽ ഗവ. എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: അലൻ, അനീജ.






