ഒരു കിലോയിലേറെ ഹാഷിഷുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍

പുനലൂര്‍- ഒരു കിലോയിലേറെ ഹാഷിഷുമായി രണ്ട് യുവതികള്‍ കൊല്ലം പുനലൂരില്‍ അറസ്റ്റിലായി. ആന്ധ്രപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായ യുവതികള്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനികളായ എല്‍സാകുമാരി, പങ്കി ഈശ്വരിയമ്മ എന്നിവരെയാണ് പുനലൂരില്‍ നിന്നും എക്സൈസ് സംഘം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. 1.2 കിലോഗ്രാം ഹാഷിഷ് യുവതികളില്‍ നിന്ന് പിടിച്ചെടുത്തു.
പുനലൂര്‍ എക്സൈസ് സിഐ. സുദേവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് യുവതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയത്. പുനലൂര്‍ കാര്യാറ റോഡിലെ റെയില്‍വേ അടിപ്പാത നിന്നുമാണ് യുവതികളെ പിടികൂടിയത്. സ്ത്രീകളെ ഉപയോഗിച്ച് കേരളത്തിലേക്ക് ഹാശിഷ് ഓയില്‍ കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആയിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് പറഞ്ഞു. കേസെടുക്കുന്നതിനായി അറസ്റ്റിലായ യുവതികളെയും ഹാശീഷ് ഓയിലും അഞ്ചല്‍ എക്സൈസ് റേഞ്ചിന് കൈമാറി.

Latest News