ആഭിചാരം നടത്തി രോഗിയാക്കിയെന്ന് ആരോപണം, യുവാവിന് മര്‍ദനമേറ്റു

ചന്ദ്രാപൂര്‍- ആഭിചാരം നടത്തി രോഗിയാക്കിയെന്നാരോപിച്ച് യുവാവിന്  മര്‍ദനം. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലാണ് സംഭവം. ജില്ലയില്‍ 20 ദിവസത്തിനിടെ ആഭിചാരവും ദുര്‍മന്ത്രവാദവും ഉള്‍പ്പെട്ട നാലാമത്തെ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു.
ആഭിചാരക്രിയയിലൂടെ തന്റെ സഹോദരനെ രോഗിയാക്കി മാറ്റിയെന്നാരോപിച്ച് വികാസ് ഗജ്‌ബെ എന്നയാളാണ് ദിലീപ് വാഗിനെ മര്‍ദിച്ചത്.
തുടര്‍ന്ന് വാഗ് പോലീസിനെ സമീപിക്കുകയായിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗജ്‌ബെക്കെതിരെ നഗ്ബിഡ് പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഗജ്‌ബെക്ക് ജെ.എം.എഫ്.സി കോടതി ജാമ്യം അനുവദിച്ചു.

 

 

Latest News