കോഴിക്കോട്- കേരളത്തിൽ നിപ ഭീതി അകലുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏറ്റവും ഒടുവിൽ ലഭിച്ച ഏഴ് റിസൽട്ട് കൂടി നെഗറ്റീവായി. രോഗബാധ സംശയിക്കുന്ന സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ക്യുബേഷന്‍ പിരീഡിലുള്ള കുറച്ചുപേരെ നിരീക്ഷിക്കുകയാണെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.