ആപ്പിൾ ഇവന്റ് അടുത്തയാഴ്ച; കൊതിപ്പിക്കുന്ന പ്രതീതി യാഥാർഥ്യം 

പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെപ്റ്റംബർ ഇവന്റ് അടുത്തയാഴ്ച ഉണ്ടാകുമെന്ന്  ആപ്പിളിൽനിന്ന് സ്ഥിരീകരണം.  അതേസമയം, ഐഫോൺ 13 ലോഞ്ച് ഇവന്റ് ആയിരിക്കുമോ ഇതെന്ന് വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും,  ഒരു പ്രതീതി യാഥാർഥ്യ അനുഭവത്തിലേക്ക് (ഓഗ്മെന്റഡ് റിയാലിറ്റി-എആർ) കൊണ്ടുപോകുന്ന ഔദ്യോഗിക ക്ഷണക്കത്തിൽ  പ്രധാന ലോഞ്ചിനെക്കുറിച്ച് ചില സൂചനകൾ നൽകിയിട്ടുണ്ട്. 
ഐഫോണിൽനിന്നോ ഐപാഡിൽനിന്നോ ആപ്പിൾ ഇവന്റസ് വെബ് പേജിൽ പോയി സെപ്റ്റംബർ 14 ഇവന്റിൽ ക്ലിക്ക് ചെയ്താലാണ് ഏറ്റവും പുതിയ ഓഗ്മെന്റഡ് റിയാലിറ്റി-എ.ആർ ഈസ്റ്റർ എഗുകൾ അനുഭവപ്പെടുക. 
ക്യാമറ വ്യൂ ഫൈൻഡറിൽ ദൃശ്യമാകുന്ന എ.ആർ ആപ്പിൾ ലോഗോ സൂം ചെയ്യാം. തുടർന്ന് മുന്നോട്ടു പോയാൽ 9-14 ലോഞ്ച് തീയതി കാണാം. 
ഡബ്ല്യു.ഡി.എല്ലിന്റെ വെതർ ഗാനത്തോടൊപ്പം ആപ്പിൾ ഏതാനും സൗണ്ട് ഇഫക്ടുകളും ഉൾചേർത്തിട്ടുണ്ട്. ഐഫോണിലും ഐപാഡിലും ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എ.ആർ കിറ്റാണ് പ്രധാനമായും എ.ആർ ലോഗോ ഉപയോഗിക്കുന്നത്. അതു കൊണ്ടുതന്നെ ആൻഡ്രോയിഡ് ഡിവൈസുകളിലോ കംപ്യൂട്ടറുകളിേേലാ ഇവന്റ് പേജ് തുറന്നാൽ ഈ അനുഭവം ലഭിക്കില്ല. 
ഐഫോൺ ക്ഷണം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മീഡിയ സ്ഥാപനങ്ങളിലെത്തിയ ശേഷമാണ് കാത്തിരിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി-എ.ആർ അനുഭവത്തെ കുറിച്ച് ആപ്പിൾ വേൾഡ് വൈഡ് മാർക്കറ്റിംഗ്  സീനിയർ വൈസ് പ്രസിഡന്റ് ഗ്രേഗ് ജോസ്‌വിയാക് ട്വീറ്റ് ചെയ്തത്. ഈസ്റ്റർ എഗായി ആപ്പിൾ ഇത്തവണ എന്താണ് സമ്മാനിക്കുന്നതെന്നതിലേക്ക് സൂചന നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സോഫ്റ്റ് വെയറിലോ ഗെയിമിലോ ഒളിച്ചുവെച്ചിരിക്കുന്ന സന്ദേശമാണ് പൊതുവെ ഈസ്റ്റർ എഗ് കൊണ്ട് വിശേഷിപ്പിക്കാറുള്ളത്. 
ലൈറ്റ് ഡിറ്റക്ഷൻ ആന്റ് റേഞ്ചിംഗ് (ലിഡാർ) സ്‌കാനിംഗ് ടെക്‌നോളജിക്ക് പ്രാധാന്യമുള്ളതായിരിക്കും ഐഫോൺ  13 എന്നാണ് പൊതുവെ കരുതുന്നത്. പുതിയ ഐഫോൺ മോഡലുകളിലെ നവീന സെൻസറുകൾ എ.ആർ അനുഭവങ്ങൾ കൂടുതൽ മികച്ചതാക്കുന്നതാണ്. 

Latest News