18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാതെ കുവൈത്തിലെത്താം

കുവൈത്ത് സിറ്റി- 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാതെ കുവൈത്തില്‍ പ്രവേശനം അനുവദിക്കും. കുവൈത്തില്‍ എത്തിയാല്‍ വാക്‌സിന്‍ എടുക്കുമെന്ന സത്യവാങ്മൂലം നല്‍കണം.
വാക്‌സിന്‍ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ പേര്‍ക്ക് ഇത് പ്രയോജനപ്പെടും. ഇന്ത്യയില്‍ 18  വയസ്സിന് മീതെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കുവൈത്തില്‍ 16ന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കണം. 16നും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ കുവൈത്തിലേക്കുള്ള തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായിരുന്നു.
 കുവൈത്തില്‍ എത്തിയ ശേഷം ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് ക്വാറന്റൈനില്‍ കഴിയാനും അവര്‍ ബാധ്യസ്ഥരാണ്.

 

Latest News