അബുദാബി- യു.എ.ഇയില്‍ കോവിഡ്19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചതോടെ ആകെ മരണം 2053 ആയി. പുതുതായി 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1127 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആകെ രോഗികള്‍ 7,26,025 ആണ്. രോഗമുക്തി നേടിയവര്‍ 7,16,231.






