പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു;  ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പോലീസുകാര്‍ ഇല്ലാത്ത അവസ്ഥ

എറണാകുളം- ജില്ലയില്‍ പോലീസുകാര്‍ക്കിടയില്‍ കോവിഡ ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 120 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍, ഞാറയ്ക്കല്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. ഇതേ തുടര്‍ന്ന് പല സ്‌റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പോലീസുകാര്‍ ഇല്ലാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.
കഴിഞ്ഞ ദിവസം ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലായിരുന്നു. എറണാകുളത്ത് 3194 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 25,772 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Latest News