Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുന്‍ ജില്ലാ ജഡ്ജ് 101ാം വയസ്സില്‍ അന്തരിച്ചു

ചിറ്റൂര്‍- മുന്‍ ജില്ലാ ജഡ്ജ് തത്തമംഗലം കടവളവില്‍ പെരിയവീട്ടില്‍ പി എ ക്യൂ  മീരാന്‍ (101) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് തത്തമംഗലം ഹനഫി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.രണ്ടു തവണ പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. എംഇഎസ് സ്ഥാപനത്തിലും ശ്രദ്ധേയ പങ്കുവഹിച്ചു. 1936ല്‍ ഗവ വിക്ടോറിയ കോ ളജില്‍ ഇന്റര്‍മീഡിയറ്റ് പഠനവും സെന്റ് തോമസ് കോളജില്‍ ബിരുദവും പൂര്‍ത്തിയാക്കി അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു.  മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായാണു തുടക്കം. 1950ല്‍ ഒറ്റപ്പാലം മുന്‍ സിഫ്. പിന്നീട് തിരൂര്‍, തളി പ്പറമ്പ്, കൊയിലാണ്ടി കോടതികളിലും സേവനമനുഷ്ടിച്ചു. 1965 വടകരയില്‍ സബ് ജഡ്ജായി. കോഴിക്കോട്ടും ഒറ്റപ്പാലത്തെയും സേവനത്തിനു ശേഷം 1968 മുതല്‍ 70 വരെ തലശ്ശേരിയിലും കോട്ടയത്തും ജില്ലാ ജഡ്ജിയായി. തൃശൂരില്‍ വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജി ആയിരിക്കെ 1974 ഡിസംബര്‍ 31 നാണ്  മീരാന്‍ വിരമിച്ചത്. കള്ളക്കടത്ത് കേസുകളിലെ ശിക്ഷ നടപ്പാക്കുന്ന മിസ അഡ്വൈസറി ബോര്‍ഡ് അംഗ മായി.
40 വര്‍ഷത്തിലധികമായി തത്തമംഗലത്തെ ഷംസുല്‍ ഇസ്ലാം ഹനഫി ജമാഅത്ത് പള്ളിയുടെ പ്രസിഡന്റും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സേവിക്കാനുള്ള ഷാദി മഹല്‍ റിലീഫിങ് കമ്മിറ്റിയുടെ മാനേജിങ് ട്രസ്റ്റിയുമാണ് മീരാന്‍ . ഭാര്യ: പരേതയായ ആമിന  മക്കള്‍: ലിയാഖത്ത് അലി, ഡോ. ഷഹാബുദീന്‍, ബര്‍ക്കത്തലി റിട്ട ഹൈ കോടതി ജഡ്ജ്,
നിലാഫര്‍, മരുമക്കള്‍: സൈബുനിസ, യാസ്മിന്‍, ലൈല
 

Latest News