സല്‍മാന്‍ ഖാന്റെ വാദങ്ങള്‍ അംഗീകരിച്ച് കോടതി, വിവാദ ഗെയിമിന് നിരോധം

മുംബൈ- ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അപകീര്‍ത്തിപ്പെടുത്തുന്ന ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന് മുംബൈ കോടതി താല്‍ക്കാലിക നിരോധം ഏര്‍പ്പെടുത്തി.
സല്‍മാന്‍ ഖാന്‍ ഉള്‍പ്പെട്ട കൃഷ്ണമൃഗ വേട്ടക്കും വാഹനം കയറ്റിയ കേസിനും സമാനമായ രംഗങ്ങള്‍ ചേര്‍ത്ത സെല്‍മോന്‍ ബോയി എന്ന ഗെയിമിനാണ് നിരോധം.
സല്‍മാന്‍ ഖാന്റെ പ്രതിഛായ തകര്‍ക്കുന്നതും അദ്ദേഹത്തിന്റെ സ്വകാര്യതാ അവകാശം ഹനിക്കുന്നതുമാണ് ഗെയിമെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

Latest News