കോട്ടയം- ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച 54 കാരന് അറസ്റ്റിലായി. പാലാ വലവൂര്‍ സ്വദേശി സജി പി.ജി ആണു പിടിയിലായത്. യുവതിയുടെ അയല്‍വാസിയാണ് ഇയാള്‍.
ബുദ്ധിമാന്ദ്യമുളള 34 കാരിയായ യുവതിയെ പീഡിപ്പിച്ചതായി ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ്. യുവതിയുടെ അമ്മ കിടപ്പു രോഗിയാണ്. അച്ഛന് ജോലിക്ക് പോകുന്ന സമയം നോക്കി ടി.വി കാണാന്‍ എന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയും ആയിരുന്നു. യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇതോടെ സംഭവത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയുടെ വീട്ടില്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.