സ്ത്രീത്വത്തെ അപമാനിച്ചു, കലക്ടർ ബ്രോക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കോഴിക്കോട്- മാതൃഭൂമി ലേഖികക്ക് മോശം സന്ദേശം അയച്ചുവെന്ന പരാതിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ പേരിൽ കേസെടുത്തു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണം തേടിയപ്പോഴാണ് മോശം സന്ദശം അയച്ചത് എന്നായിരുന്നു പരാതി. കേരള പത്രപ്രവർത്തക യൂണിയന്റെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്.ഐ.ആറിലുണ്ട്.
 

Latest News