തായിഫ് - നഗരത്തിലെ ജനവാസ കേന്ദ്രത്തില്‍ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 12 പേര്‍ക്ക് പരിക്കേറ്റു. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും ചേര്‍ന്ന് കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
പരിക്കേറ്റവരില്‍ പത്തു പേര്‍ക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമികശുശ്രൂഷകള്‍ നല്കി. രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി






