പ്രവാസികള്‍ക്ക് ആശ്വാസമായി യു.എ.ഇ അധികൃതരുടെ പുതിയ തീരുമാനം

ദുബായ്- യു.എ.ഇയില്‍ ജോലി നഷ്ടപ്പെടുന്ന വിദേശികളെ ആറു മാസം വരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നിയമം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഞായറാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്
നിലവില്‍ ജോലി ഇല്ലാതാകുന്ന വിദേശികള്‍ 30 ദിവസത്തിനകം രാജ്യം വിടണമെന്നാണ് യു.എ.ഇ നിയമം. ഈ കാലയളവില്‍ മാറ്റം വരുത്തി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ ആറു മാസംവരെ തുടരാനാണ് ഇളവ് അനുവദിക്കുന്നത്.
പുതിയ തൊഴില്‍ അന്വേഷിക്കുന്നതിന് ആറു മാസം വരെ സമയം ലഭിക്കുന്നത് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
തൊഴില്‍ നഷ്ടപ്പെടുന്നുവര്‍ക്ക് രാജ്യംവിടുന്നതിന് ഇതുവരെ അനുവദിച്ചിരുന്ന 30 ദിവസം 90 ദിവസം മുതല്‍ 180 ദിവസം വരെ ആയി വര്‍ധിപ്പിക്കുകയാണെന്ന് വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹ്്മദ് അല്‍ സയൂദി പറഞ്ഞു.

 

Latest News