ഇന്ത്യയെ ബഹ്‌റൈന്‍ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കി; പ്രവാസികള്‍ക്ക് ആശ്വാസം

മനാമ- പ്രവാസികള്‍ക്ക് ആശ്വാസമായി ഗള്‍ഫില്‍ നിന്നുള്ള വാര്‍ത്ത. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് നീക്കിയതിന് പിന്നാലെ ബഹ്റൈന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ബഹ്റൈനില്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല. സൗദി അറേബ്യയും യുഎഇയും ഇന്ത്യയ്ക്കാര്‍ക്കെതിരായ കടുത്ത നിയന്ത്രണം നീക്കിയതിന് പിന്നാലെയാണ് ബഹ്റൈനിലും ഇളവ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും തുറന്നതോടെ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങാന്‍ ഒരുങ്ങുകയാണിപ്പോള്‍. യുഎഇയില്‍ വിസയുള്ളവര്‍ക്ക്  അബുദാബി എമിറേറ്റ്സിലേക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്. വൈകാതെ മറ്റു എമിറേറ്റ്സിലേക്കും വിമാന യാത്ര അനുവദിച്ചേക്കും. ബഹ്റൈനില്‍ നിയന്ത്രണങ്ങളോടെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. 

Latest News