കൊല്ലം- പട്ടത്താനത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള നഗര്‍ കൈലാസത്തില്‍ മോഹനന്റേയും സീനയുടേയും മകള്‍ കാവ്യയാണ് മരിച്ചത്. വീട്ടിനകത്തെ ശുചിമുറിയിലാണ് മൃതദേഹം തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് നിഗമനം. ഇരവിപുരം പോലീസ് അന്വേഷിച്ചു വരികയാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.






