അടിവസ്ത്രം മാത്രം ധരിച്ച എം.എല്‍.എക്കെതിരെ അടിക്കേസ്

ന്യൂദല്‍ഹി- അടിവസ്ത്രം ധരിച്ച് ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിലൂടെ നടന്ന വിവാദം സൃഷ്ടിച്ച ബിഹാര്‍ എം.എല്‍.എക്കെതിരെ പോലീസ് കേസ്.
യാത്രക്കാരില്‍ ഒരാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ദല്‍ഹി പോലീസ് ഗോപാല്‍ മണ്ടലിനെതിരെ കേസെടുത്തത്. എം.എല്‍.എയും കൂട്ടാളികളും തന്നെ ആക്രമിച്ചെന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നുവെന്നുമാണ് യാത്രക്കാരന്‍ പരാതി നല്‍കിയത്.
യാത്രക്കിടയില്‍ വയറിളക്കം പിടിച്ചതിനെ തുടര്‍ന്നാണ് താന്‍ അടിവസ്ത്രം മാത്രം ധരിച്ച് നടന്നതെന്നാണ് എം.എല്‍.എ അവകാശപ്പെട്ടിരുന്നത്.

 

Latest News