നാസര്‍ ബഷീറിന്റെ ഷോര്‍ട്ട് ഫിലിം യാത്രയുടെ പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി-പ്രശസ്ത ചിത്രകാരനും പ്രവാസിയുമായ നാസര്‍ ബഷീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം യാത്രയുടെ പോസ്റ്റര്‍ നടന്‍ സൈജുകുറുപ്പ് സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്തു.
രണ്ടര മിനിറ്റ് മാത്രമുള്ളതും വലിയ സന്ദേശം നല്‍കുന്നതുമായ യാത്ര ഉടന്‍ തന്നെ പ്രേക്ഷകരിലെത്തും.
ഹംസ പൊന്മളയാണ് സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റും നിര്‍മാതാവും. കെ.എന്‍. നിദാദാണ് ക്യാമറ. റിഷാദ് മുസ്തഫ എഡിറ്ററായ ചിത്രത്തില്‍ സത്വിക് പി നായറാണ് സംഗീതം.

 

Latest News