171 കുട്ടികള്‍ ആശുപത്രിയില്‍; രണ്ടും മൂന്നും കുട്ടികള്‍ ഒരു കിടക്കയില്‍

പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ കടുത്ത പനിയും ന്യൂമോണിയയും ബാധിച്ച് 171 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോട്ടിലാല്‍ നെഹ്‌റുവു ആശുപത്രിയിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നാനാക് സരണ്‍ പറഞ്ഞു. കുട്ടികളില്‍ പലര്‍ക്കും ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ടിവന്നിരിക്കയാണ്.
ആവശ്യമായ കിടക്കകള്‍ ഇല്ലാത്തതിനാല്‍ രണ്ടും മൂന്നും കുട്ടികള്‍ ഒരു കട്ടിലിലാണന്നും അദ്ദേഹം പറഞ്ഞു.

 

Latest News