Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

18-ാം വയസ്സിൽ ഫെമിന മിസ് ഇന്ത്യ പട്ടം ചൂടിയ  പൂജ ബത്ര  അക്ഷയ് കുമാറുമായി പ്രണയത്തിലായിരുന്നു 

മുംബൈ-'അമ്മൂമക്കിളി വായാടി..' എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പം തുള്ളിച്ചാടി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച പൂജ ബത്രയെന്ന സുന്ദരിയെ ഓർമയില്ലേ? മോഹൻലാലിനൊപ്പം ചന്ദ്രലേഖയിലും മമ്മൂട്ടിക്കൊപ്പം മേഘത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൂജയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല. 1976 ഒക്ടോബർ 27 നാണ് പൂജ ബത്രയുടെ ജനനം. താരത്തിന് ഇപ്പോൾ 44 വയസ്സ് കഴിഞ്ഞു. എംബിഎയ്ക്ക് ശേഷമാണ് പൂജ മോഡലിങ് രംഗത്തേക്കും സിനിമാ രംഗത്തേക്കും എത്തുന്നത്. 1993 ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ ആയി പൂജ തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഏഷ്യാ പസഫിക് മത്സരത്തിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1997 ൽ വീർസാത്തിലൂടെയാണ് പൂജ ബോളിവുഡിൽ അരങ്ങേറിയത്. മികച്ചൊരു അത്ലറ്റ് കൂടിയായിരുന്നു താരം.
തൊണ്ണൂറുകളിൽ സൂപ്പർസ്റ്റാർ അക്ഷയ് കുമാറുമായി ബന്ധപ്പെട്ട് പൂജ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും വാർത്തകൾ പ്രചരിച്ചു. എന്നാൽ, പിന്നീട് ഈ ബന്ധം തകരുകയായിരുന്നെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2002 ലാണ് പൂജയുടെ വിവാഹം. ഡോ.സോനു എസ്.അഹുൽവാലിയ ആയിരുന്നു വരൻ. ഈ ബന്ധത്തിനു ഒൻപത് വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2011 ൽ ഇരുവരും വേർപിരിഞ്ഞു.

Latest News