Sorry, you need to enable JavaScript to visit this website.

പത്ത് ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ വാഹനം തടഞ്ഞു

തിരുവനന്തപുരം- നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആർ.ഒ കൂറ്റൻ ചരക്കു വാഹനം തൊഴിലാളികൾ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​. പ്രദേശത്ത്​ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനു പിന്നാലെ പോലീസ്​ സ്ഥലത്തെത്തി​യാണ് വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി​യത്.

10 ലക്ഷം രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടുവെന്ന്​​ വി.എസ്​.എസ്​.സി അറിയിച്ചു​. ഒരു ടണ്ണിന്​ 2000 രൂപയാണ്​ ആവശ്യപ്പെട്ടത്.  

നോക്കുകൂലി ശക്​തമായി പ്രതിരോധിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്​തമാക്കിയിരുന്നു. നോക്കുകൂലിക്കെതിരെ ഹൈക്കോടതി ശക്​തമായ നിലപാടെടുത്തതിനു പിന്നാലെയാണ് വീണ്ടും നോക്കുകൂലിയുടെ പേരിലുള്ള സംഭവം.

 

Latest News