Sorry, you need to enable JavaScript to visit this website.

'എന്ത് സംഭവിച്ചാലും എപ്പോഴും സുഹൃത്തുക്കളായിരിക്കും';  ആത്മമിത്രങ്ങള്‍ക്കൊപ്പം മഞ്ജു വാര്യര്‍

തൃശൂര്‍-ഉറ്റ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു വാര്യര്‍. സംയുക്ത വര്‍മ്മയ്ക്കും ഗീതു മോഹന്‍ദാസിനും ഒപ്പമുള്ള ചിത്രത്തിന് 'എന്ത് സംഭവിച്ചാലും എപ്പോഴും സുഹൃത്തുക്കളായിരിക്കും' എന്ന കുറിപ്പ് നല്‍കിക്കൊണ്ടാണ് പങ്കുവച്ചിരിക്കുന്നത്.'എന്റെ പെണ്‍കുട്ടികള്‍' എന്ന ക്യാപ്ഷനോടുകൂടി ഗീതു മോഹന്‍ദാസും ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും, എക്കാലത്തും മലയാളികളിടെ പ്രിയതാരമായി സംയുക്ത വര്‍മ്മയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗീതു മോഹന്‍ദാസിന്റെ ജന്മദിനത്തില്‍ ആശംസയറിയിച്ചുകൊണ്ട് മഞ്ജു വാര്യര്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
ഹാപ്പി ബര്‍ത് ഡേ ഡാര്‍ലിംഗ്, ഐ ആം യുവര്‍ ഗാഥാ ജാം' എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. ഗീതു മോഹന്‍ദാസും മഞ്ജു വാര്യരും, സംയുക്ത വര്‍മ്മയും, പൂര്‍ണിമ ഇന്ദ്രജിത്തും അടുത്ത സുഹൃത്തുക്കളാണ്.  ഇക്കൂട്ടത്തില്‍ സംയുക്ത വര്‍മയും ഉണ്ട്. എന്നാല്‍ വളരെ വിരളമായേ ഫൊട്ടോകളില്‍ സംയുക്തയെ കാണാറുള്ളൂ.

Latest News