ബംഗാളില്‍ മറ്റൊരു ബിജെപി എംഎല്‍എ കൂടി തൃണമൂലില്‍ തിരിച്ചെത്തി

കൊല്‍ക്കത്ത- രണ്ടു വര്‍ഷം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആകുകയും ചെയ്ത സൗമന്‍ റോയ് കാവിപ്പടയെ ഉപേക്ഷിച്ച് തൃണമൂലില്‍ തിരിച്ചെത്തി. നേരത്തെ തൃണമൂല്‍ വിട്ടതില്‍ അദ്ദേഹം ക്ഷമാപണവും നടത്തി. ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്ത തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്ന നാലാമത്തെ ബിജെപി എംഎല്‍എ ആണ് സൗമന്‍. ഇതോടെ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 71 ആയി കുറഞ്ഞു. തൃണമൂല്‍ വിട്ടിരുന്നെങ്കിലും തന്റെ ആത്മാവ് പാര്‍ട്ടിക്കൊപ്പമായിരുന്നുവെന്നും ഒരിക്കലും ബിജെപിയുടെ പ്രത്യയശാസ്ത്രം അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News